• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Entertainment

ഒരു കപ്പ് ‘പാറ്റ കോഫി’ ആയാലോ?? ; വേണ്ടവർ ചൈനീസ് മ്യൂസിയത്തിലേക്ക് നേരെ പൊക്കോളൂ !!

admin by admin
November 30, 2025
in Entertainment, International, News, Trending
0
ഒരു കപ്പ് ‘പാറ്റ കോഫി’ ആയാലോ?? ;  വേണ്ടവർ ചൈനീസ് മ്യൂസിയത്തിലേക്ക് നേരെ പൊക്കോളൂ !!
0
SHARES
8
VIEWS
Share on Facebook

ഭക്ഷണത്തിൽ പരീക്ഷണങ്ങളേറെ നടക്കുന്ന ഈ സമയത്ത് ഒരു വിചിത്രമായ പരീക്ഷണംകൊണ്ട് ശ്രദ്ധനേടുകയാണ് ചൈനയിലെ വിചിത്രമായ ഒരുതരം കാപ്പി. പാറ്റകളെ പൊടിച്ച് മുകളില്‍ വിതറിയും ഉണങ്ങിയ മഞ്ഞ പുഴുക്കളെ പാനീയത്തില്‍ ചേര്‍ത്തുമാണ് അവർ ഈ കാപ്പി ഉണ്ടാക്കുന്നത്. കരിഞ്ഞതും ചെറുതായി പുളിയുള്ള കാപ്പി എന്നാണ് ആളുകള്‍ ഈ കാപ്പിയെ വിശേഷിപ്പിക്കുന്നത്.

സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു കപ്പ് പാറ്റ കോഫിക്ക് 45 യുവാന്‍ (ഏകദേശം 6 യുഎസ് ഡോളര്‍) ആണ് വില. ഇന്‍സെക്ട് മ്യൂസിയത്തിലെ കോഫി ഷോപ്പുകളിലാണ് ഇത് വില്‍ക്കുന്നത്. മ്യൂസിയത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ജൂണ്‍ അവസാനത്തോടെയാണ് ഈ കാപ്പി ആദ്യമായി പുറത്തിറക്കിയതെന്നും അടുത്തിടെ ഇത് ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിങ് ആയെന്നുമാണ് കടയിലെ ജീവനക്കാര്‍ പറയുന്നത്. ഈ കാപ്പിക്ക് പുറമെ മറ്റ് അസാധാരണമായ പാനീയങ്ങളും മ്യൂസിയം ഉണ്ടാക്കിയിട്ടുണ്ട്. പിച്ചര്‍ ചെടിയുടെ ജ്യൂസ് ഉപയോഗിച്ച് നിര്‍മ്മിച്ച പാനീയങ്ങളും ഹാലോവീന്‍ സമയത്ത് മാത്രം വിറ്റിരുന്ന ഉറുമ്പ് പാനീയവും ഇതിലുണ്ട്.

എല്ലാ ചേരുവകളും ഒരു പരമ്പരാഗത ചൈനീസ് മെഡിസിന്‍ (TCM) ഹെര്‍ബ് ഷോപ്പില്‍ നിന്നാണ് വാങ്ങുന്നതെന്നും അതിനാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പാനീയങ്ങളുടെ സുരക്ഷയെക്കുറിച്ച് ഉറപ്പ് നല്‍കാമെന്നും ജീവനക്കാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് ആരോഗ്യപ്രശ്നം ഒരിക്കലും ഉണ്ടാവില്ല എന്ന് അവർ ഉറപ്പിച്ചു പറയുന്നു.

പാറ്റയുടെ പൊടി രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാമെന്നും അതേസമയം പ്രോട്ടീന്‍ സമ്പുഷ്ടമായ പുഴുക്കള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നുമാണ് പരമ്പരാഗത ചൈനീസ് ചികിത്സാരീതിയില്‍ പറയുന്നത്.

ഉറുമ്പ് പാനീയത്തിന് പുളി രുചിയാണെന്നും എന്നാല്‍ പിച്ചര്‍ ചെടിയുടെ കോഫി സാധാരണ കാപ്പിയുടെ രുചിയാണെന്നും മ്യൂസിയത്തിലെ ജീവനക്കാരന്‍ പറഞ്ഞു. പാറ്റ കോഫി കുടിക്കുന്നവരില്‍ ഭൂരിഭാഗവും ഈ വിചിത്ര പാനീയത്തെക്കുറിച്ച് കൗതുകമുള്ള യുവാക്കളാണത്രെ, അതേസമയം കുട്ടികളുമായി വരുന്ന മാതാപിതാക്കള്‍ പാറ്റകളെ ഇഷ്ടമല്ലാത്തതുകൊണ്ട് ഇത് ഒഴിവാക്കാറാണ് പതിവ്.

പുതിയ കാപ്പിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ നിന്നടക്കം സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. തന്റെ ആരാധകരുടെ അഭ്യര്‍ത്ഥന പ്രകാരം ബെയ്ജിങ് ബ്ലോഗറായ ചെന്‍ ഷി പാറ്റ കോഫി പരീക്ഷിച്ചെന്നും താന്‍ വിചാരിച്ചത്ര വെറുപ്പുളവാക്കുന്നതല്ല അതെന്നും വെളിപ്പെടുത്തി.

എന്നിരുന്നാലും, പുതിയ കാപ്പിയെക്കുറിച്ച് കേട്ടറിഞ്ഞ പലരും സംശയാലുക്കളാണ്. പണം തന്നാലും ഈ കാപ്പി കുടിക്കാന്‍ ധൈര്യപ്പെടില്ലെന്നടക്കം പറഞ്ഞുകൊണ്ട് ചിലര്‍ രംഗത്തെത്തി. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും, ഈ കോഫി ഓണ്‍ലൈനില്‍ ഒരു ചര്‍ച്ചാവിഷയമാവുകയും സന്ദര്‍ശകരെ മ്യൂസിയത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുകയാണ്.

Tags: Cockroach coffeeFoodprimemediaprimemediaonline
Previous Post

രാഹുലിന് എതിരെ കൂടുതൽ തെളിവുകൾ: തീർത്തും അശാസ്ത്രീയമായാണ് ഭ്രൂണഹത്യ നടത്തിയത്.

Next Post

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ.

Next Post
സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ.

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In