തിരുവനന്തപുരം : തിരുവനന്തപുരത്ത് നന്ദിയോട് പഞ്ചായത്ത് ആലുംകുഴി വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം. തിരുവനന്തപുരത്തെ പാലോട് – നന്ദിയോടാണ് സംഭവം നടന്നത്.
തൊട്ടടുത്ത് ഉണ്ടായിരുന്ന എൽഡിഎഫ് സ്ഥാനാർഥി വിവരം അറിഞ്ഞുടൻ എത്തി കടന്നലുകളുടെ ആക്രമണത്തിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നതിനിടെ സ്ഥാനാർത്ഥിക്കും കടന്നൽ കുത്തേറ്റു.
സ്ഥാനാർഥി എം. ഉദയകുമാറിനൊപ്പം ഏഴോളം തൊഴിലാളികൾക്കും കടന്നൽ ആക്രമണത്തിൽ പരുക്കേറ്റു. പരുക്കേറ്റ തൊഴിലാളികളെയും സ്ഥാനാർത്ഥിയെയും പാലോട്, നെടുമങ്ങാട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗിരിജയെയാണ് മെഡിക്കൽ കോളേജിൽ ചികിത്സയുള്ളത്.




