നടിയെ ആക്രമിച്ച സംഭവത്തിൽ പ്രത്യേക കോടതിയുടെ വിധി ഡിസംബർ 8 ന്. കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കുകയും വിചാരണ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം.
8 വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് കേസ് വിധി പ്രഖ്യാപിക്കുന്നതിലേക്ക് എത്തിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസിലെ ഒന്നാം പ്രതി. നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. ഈ മാസം 20 ന് കേസ് കോടതി പരിഗണിച്ചിരുന്നു. അന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാറും പൊലീസ് ഉദ്യോഗസ്ഥരും കോടതിയില്‍ സന്നിഹിതരായിരുന്നു.




