തിരുവനന്തപുരം :- അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. 65 കാരനായ കൊല്ലം പാലത്തറ സ്വദേശിയാണ് മരിച്ചത്.
12 പേരാണ് രോഗം ബാധിച്ച് ഈ മാസം മാത്രം മരിച്ചത്. രോഗബാധ റിപ്പോർട്ട് ചെയ്തത് 65 പേർക്കാണ്. ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ട് കേസുകളാണ്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 33 ആയി. രോഗബാധയുടെ ഉറവിടം കണ്ടെത്താൻ പല കേസുകളിലും കഴിഞ്ഞിട്ടില്ല.
വലിയ ആശങ്കയാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സൃഷ്ടിക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. ആരോഗ്യവകുപ്പ് വലിയ പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്തിയിട്ടും മരണനിരക്ക് വർധിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.




