ഛത്തീസ്ഗഢ് : 17കാരിയെ വിര്‍ച്വര്‍ വിവാഹം ചെയ്ത് ഹണിമൂണ്‍ ആഘോഷിക്കാന്‍ മറ്റൊരാളോടൊപ്പം പറഞ്ഞ് വിട്ട് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ വീണ്ടും അറസ്റ്റ്.
ഛത്തീസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയില്‍ നാല് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്ന്. അന്ന് പെൺകുട്ടിക്ക് 13 വയസ്സ് മാത്രമായിരുന്നു പ്രായം. പ്രതിയായ 29 കാരൻ ദിലീപ് ചൗഹാന് എന്നയാളെയാണ് ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പെണ്‍കുട്ടിയെ വിര്‍ച്വല്‍ വിവാഹം കഴിച്ച് വീഡിയോ കോളിലൂടെ ലൈംഗിക പീഡനം കണ്ട കുന്ദന്‍ എന്നയാള്‍ 2022-ല്‍ അറസ്റ്റിലായിരുന്നു.




