തൃശൂര്‍ : നിരവധി ക്രിമിനല്‍ മോഷണക്കേസുകളിലെയും ക്രിമിനൽ കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ എന്ന ആളാണ് രക്ഷപ്പെട്ടത്. കൊലപാതകം, കവര്‍ച്ച തുടങ്ങി 50ഓളം കേസുകളിലെ പ്രതിയാണ് ഇയാൾ. പൊലീസ് തൃശൂർ നഗരത്തിൽ വ്യാപക പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുമ്പോൾ പ്രതിയുടെ വേഷം കറുത്ത ഷർട്ടും വെളുത്ത മുണ്ടുമായിരുന്നു
തിങ്കളാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം. തമിഴ്‌നാട് പോലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തു നിന്നാണ് ഇയാളെ കാണാതായത്. ജയിലിന് തൊട്ടടുത്തുവെച്ച് ഇയാൾ മൂത്രമൊഴിക്കണമെന്ന് പറയുകയും ഇതിനായി പോലീസ് വാഹനം നിര്‍ത്തിയപ്പോള്‍ പോലീസിനെ വെട്ടിച്ച് അടുത്തുള്ള മതില്‍ ചാടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് കിട്ടിയ വിവരം. ഇയാള്‍ക്കായി തൃശൂര്‍ നഗരത്തില്‍ പോലീസ് വ്യാപക പരിശോധന നടത്തുകയാണ്.
പൊലീസ് നടപടികളുടെ ഭാഗമായി തമിഴ്നാട്ടിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ച് വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ഇത്തരത്തില്‍ ഒരു കേസിന്റെ ആവശ്യത്തിനായി തമിഴ്‌നാട് പോലീസിന് കൈമാറിയതായിരുന്നു.




