കൊച്ചി : കൊച്ചിയിൽ രാസലഹരിയുമായി സിനിമ പ്രവർത്തകർ പിടിയിൽ. ‘മെറി ബോയ്സ്’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് പൊലീസിൻ്റെ കസ്റ്റഡിയിൽ ആയത്. കണ്ണൂർ സ്വദേശി രതീഷ്, നിഖിൽ എന്നിവരെയാണ് ലഹരിയുമായി പൊലീസ് പിടികൂടിയത്. സിനിമയിലെ ആർട്ട് വർക്കർമാരായി പ്രവര്‍ത്തിക്കുന്ന ഇവരിൽ നിന്ന് കഞ്ചാവും MDMAയും പോലീസ് പിടികൂടി.




