കൊച്ചി : ഒരുദിവസത്തെ ഇടവേളക്ക് ശേഷം പൊന്നിന്റെ വിലയിൽ നേരിയ വർധനവ്. ഇന്ന് പവന് 120 രൂപ വർധിച്ച് 90,320 രൂപയായി ഗ്രാമിന് 15 രൂപ വർധിച്ച് 11,290 രൂപയായുമായി. ശനിയാഴ്ച സ്വർണ്ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വർണ്ണത്തിന് 11,275 രൂപയും പവന് 90,200 രൂപയുമായിരുന്നു വില. ഇന്നലെയും ഇതേ വില തന്നെയായിരുന്നു.

വെള്ളിയാഴ്ച രണ്ടുതവണയായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയും കൂടിയിരുന്നു. ഇതോടെ പവന് 90,400 രൂപയും ഗ്രാമിന് 11,300 രൂപയുമായിരുന്നു വില. രാവിലെ 110 രൂപയും ഉച്ചക്ക് 55 രൂപയുമാണ് ഗ്രാമിന് കൂടിയത്. പവന് രാവിലെ 880 രൂപയും ഉച്ചക്ക് 440രൂപയും വർധിച്ചു.
നവംബറിലെ സ്വർണ്ണവില
1/11/25 – 90,200
2/11/25 – 90,200
3/11/25 – 90,320
ഒക്ടോബറിലെ സ്വർണ്ണവില
1/10/25 – 87,000
2/10/25 – 87,440
3/10/25 – 87,040




