സ്വർണ്ണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് പവന് 2,440 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 97,360 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 94,920 രൂപയായിരുന്നു. ഗ്രാമിന് 305 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 12,170 രൂപയായി.
ഇന്നലെ സ്വർണ്ണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ബുധനാഴ്ച്ച രാവിലെയും ഉച്ചയ്ക്കുമായി പവന് ഏകദേശം 800 രൂപയോളം വര്‍ധിച്ച് 94,920 രൂപയായിരുന്നു. ഓരോ ദിവസവും സ്വര്‍ണ്ണവിലയില്‍ രണ്ടും മൂന്നും തവണയാണ് മാറ്റമുണ്ടായി കൊണ്ടിരിക്കുന്നത്. റെക്കോര്‍ഡ് കുതിപ്പാണ് സ്വര്‍ണ്ണത്തിന് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ഉണ്ടായി കൊണ്ടിരിക്കുന്നത്.
സ്വര്‍ണ്ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണ്ണവിലയിലെ അടിക്കടിയുള്ള വില വര്‍ധനവ് വലിയ രീതിയില്‍ ബാധിക്കുന്നത്.




