പാലക്കാട് :- അട്ടപ്പാടിയിൽ ഭാര്യയെ വെട്ടിക്കൊന്ന് കുഴിച്ചിട്ടു, ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി അഞ്ചക്ക കൊമ്പയിലാണ് സംഭവം, വള്ളിയമ്മാൾ(45)ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് വള്ളിയമ്മയെ കാണാതാവുന്നത് അന്ന് മക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്ന് വനത്തിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്ത് വള്ളിയമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഭർത്താവ് പഴനിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരുന്നു.




