ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ് സ്വന്തമായിട്ട് ഒരു വീട്.. എന്നാൽ ആ യാഥാർത്ഥ്യത്തിലേക്ക് എത്തുക എന്നത് അത്ര എളുപ്പമല്ല..ബാങ്ക് വായ്പ മുതല്‍ വിവിധ സര്‍ക്കാര്‍ ഓഫീസിലെ കടലാസുകള്‍ ശരിപ്പെടുത്തിയെടുക്കുന്നതിന്റെ നൂലാമാലകള്‍ വേറെയും. എന്നാൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സ്വന്തമായി വീട് ലഭിക്കുവാൻ പുതിയ പദ്ധതിയുമായി ബോച്ചെ രംഗത്ത്.
ഇന്ത്യയില്‍ അധികം പ്രചാരത്തിലില്ലാത്ത ആര്‍.ടി ഹോം (റെന്റ് ടു ഓണ്‍ ഹോം) പദ്ധതിയാണ് വ്യവസായി ആയ ബോബി ചെമ്മണ്ണൂര്‍ ഇപ്പോൾ അവതരിപ്പിക്കുന്നത്. പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീട്, ഫ്‌ളാറ്റ് എന്നിവ ആദ്യം ആളുകൾക്ക് വാടകയ്ക്ക് നല്‍കും. നൂറ് മാസത്തെ വാടക നല്‍കി കഴിയുമ്ബോള്‍ വീട് വാടകയ്ക്ക് എടുത്ത ആളുടെ പേരിലേക്ക് മാറ്റും. ഇതാണ് തന്റെ പദ്ധതിയെന്ന് ബോബി ചെമ്മണ്ണൂർ. വാടകയ്ക്ക് നല്‍കുന്നതിനാല്‍ സിബില്‍ സ്‌കോര്‍ ഉള്‍പ്പെടെയുള്ള കുറവാണെങ്കിലും അത് ബാധകമല്ലെന്നതാണ് പദ്ധതിയുടെ സവിശേഷതയായി അദ്ദേഹം പറയുന്നത്.
“സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി. നിങ്ങള്‍ക്ക് വീട് ഫ്‌ളാറ്റ് എന്നിവ നിര്‍മിച്ച് അതായിരിക്കും വാടകയ്ക്ക് നല്‍കുക. എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ആയിരിക്കും വീട് കൈമാറുക. സിബില്‍ സ്‌കോര്‍, പഞ്ചായത്തിലെ കടലാസ് പോലുള്ള നൂലാമാലകള്‍ ഉണ്ടാകില്ല. നൂറ് മാസം വാടക നല്‍കി കഴിയുമ്ബോള്‍ വീട് നിങ്ങള്‍ക്ക് സ്വന്തമായി മാറും. വീടിന്റെ വാടക എത്രയെന്ന് തീരുമാനിക്കുക വീടിന്റെ വലുപ്പം, നിര്‍മാണ ചെലവ് എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും”
എന്ന് ബോബി ചെമ്മണ്ണൂർ!!!




