ജമ്മു :- കുപ്‌വാരയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ സൈന്യം 2 ഭീകരരെ വധിച്ചു. സംശയാസ്പദമായി നിയന്ത്രണ രേഖയ്ക്കു സമീപം നീക്കം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ. കുപ്‌വാരയിലെ ദുദ്നിയാൽ, മച്ചിൽ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. തിരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
ഇന്നലെ രാത്രി 7 മണിക്ക് ചില സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ശൈത്യകാലം വരുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ സേനകൾക്ക് നിർദേശം നൽകി. കേന്ദ്രഭരണ പ്രദേശങ്ങളിലെ സുരക്ഷാ അവലോകന യോഗത്തിനുശേഷമായിരുന്നു നിർദേശം.




