വൻ വിജയമായി തീയേറ്ററുകളില്‍ മുന്നേറുന്നതിനിടെ കാന്താര ചാപ്റ്റർ വണ്‍ ഒടിടി റിലീസിനൊരുങ്ങുന്നു. പ്രേക്ഷകരിൽ നിന്നും വളരെ പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. പിങ്ക് വില്ല റിപ്പോർട്ട് ചെയ്തതനുസരിച്ച് കാന്താര ചാപ്റ്റർ വണ്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഓൺലൈനായി സ്ട്രീം ചെയ്യും. ചിത്രത്തിൻ്റെ ഡിജിറ്റൽ റൈറ്റ്സ് ആമസോൺ പ്രൈം വിഡിയോയാണ് സ്വന്തമാക്കിയത്. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം സ്വന്തമാക്കിയതെന്നാണ് വിവരം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ സ്ട്രീം ചെയ്യുമെന്നാണ് സൂചന.
ഒടിടി ഇത്രയും വലിയ തുകയ്ക്ക് വാങ്ങുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണ് കാന്താര ചാപ്റ്റർ വൺ. യാഷിൻ്റെ കെജിഎഫ് ടു ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ഒടിടി പ്ലേ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, കാന്താര ചാപ്റ്റർ 1 ഒക്ടോബർ 30 മുതല്‍ സ്ട്രീം ചെയ്യാനാണ് സൂചന. എന്നാല്‍ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.




