തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.
നടന്നത് വൻ ഗൂഢാലോചനയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇപ്പോൾ മൊഴി നല്‍കിയിരിക്കുന്നത്. കല്‍പേഷിനെ കൊണ്ടുവന്നതും ഗൂഢാലോചനയുടെ ഭാഗമായിട്ടാണന്നൊണ് പോറ്റി അന്വേഷണ സംഘത്തിനോട് പറഞ്ഞത്. ഉണ്ണികൃഷ്ണൻ പോറ്റി സ്പോണ്‍സറായി അപേക്ഷ നല്‍കിയതുമുതല്‍ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. സ്വർണ്ണം ചെമ്പായത് ഉള്‍പ്പെടെ ഗൂഢാലോചനയുടെ ഭാഗമാണ്.
തട്ടിയെടുത്ത സ്വർണ്ണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസന്വേഷണത്തില്‍ വരും ദിവസങ്ങള്‍ നിർണായകമായേക്കും. ഇന്ന് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നല്‍കും.




