• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

പീഡനത്തിന് ഇരയായ വിദ്യാർ‌ഥിയോട് ഒന്നു കുളിച്ചു വസ്ത്രം മാറ്റിയാൽ മതിയെന്ന് ഹോസ്റ്റൽ വാർ‌ഡൻ; പരാതിക്ക് പിന്നാലെ നടപടി

admin by admin
October 17, 2025
in Crimes, National, News
0
പീഡനത്തിന് ഇരയായ വിദ്യാർ‌ഥിയോട് ഒന്നു കുളിച്ചു വസ്ത്രം മാറ്റിയാൽ മതിയെന്ന്  ഹോസ്റ്റൽ വാർ‌ഡൻ; പരാതിക്ക് പിന്നാലെ നടപടി
0
SHARES
15
VIEWS
Share on Facebook

ന്യൂഡൽഹി :- സൗത്ത് ഏഷ്യൻ സർവകലാശാലയിൽ ഒന്നാം വർഷ ബിടെക് വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിക്കു പിന്നാലെ പെൺകുട്ടികളുടെ ഹോസ്റ്റൽ വാർഡനെ ചുമതലയിൽ നിന്ന് നീക്കി, അസിസ്റ്റന്റിനെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് കിട്ടും വരെയാണു നടപടി. ഹോസ്റ്റൽ വാർഡന്റെ ചുമതലയുള്ള ഡോ.റിങ്കു ദേവി ഗുപ്തയെയും അസിസ്റ്റന്റ് അനുപമ അറോറയേയും സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു വിദ്യാർഥികൾ സമരത്തിലായിരുന്നു. ഇവരുടെ ഇടപെടൽ കാരണമാണ് പൊലീസിൽ പരാതി നൽകാൻ വൈകിയതെന്നാണു പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഉൾപ്പെടെയുള്ള വിദ്യാർഥികൾ പറയുന്നത്. അന്വേഷണത്തിനു നിയോഗിച്ച സമിതിയിൽ വിദ്യാർഥികളുടെ പ്രാതിനിധ്യമില്ലെന്നാണ് ആക്ഷേപം.

സംഭവം നടന്ന ദിവസം പൊലീസിൽ പരാതി നൽകണമെന്നും പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും മറ്റു വിദ്യാർഥികൾ ആവശ്യപ്പെട്ടപ്പോൾ ‘ഒന്നു കുളിച്ചു വസ്ത്രം മാറ്റിയാൽ മതി, എല്ലാം ശരിയാകും’ എന്നാണ് അസിസ്റ്റന്റ് വാർ‌ഡ‍ൻ അനുപമ പറഞ്ഞത്. വാർഡൻ സ്ഥാനത്തു നിന്നു നീക്കിയെങ്കിലും ഡോ. റിങ്കു ദേവി ലൈഫ് സയൻസ് ആൻ‍ഡ് ബയോ ടെക്നോളജി വിഭാഗത്തിൽ അധ്യാപികയായി തുടരും.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

പീഡനവിവരം പെൺകുട്ടിയുടെ വീട്ടിൽ അറിയിക്കാതെ, കുട്ടിയുടെ അമ്മയുടെ വാട്സാപ്പിലേക്ക് ‘പാനിക് അറ്റാക്ക് ഉണ്ടായി, സ്വയം മുറിവേൽപിക്കാൻ ശ്രമിച്ചു’ എന്ന് സന്ദേശം അയച്ചു. അമ്മ വിഡിയോ കോളിൽ വിളിച്ചപ്പോൾ നടന്ന സംഭവങ്ങളെക്കുറിച്ചു കൃത്യമായി വിശദീകരിക്കാൻ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

സംഭവ സ്ഥലത്തേക്ക് പെൺകുട്ടി പോയത് പരിചയമുള്ള ആരുടെയെങ്കിലും കൂടെയായിരിക്കും, അല്ലാതെ പെൺകുട്ടികൾ തനിച്ച് ഇങ്ങനെ ഇറങ്ങിനടക്കില്ലെന്നും. പിടിവലിയിൽ പെൺകുട്ടിയുടെ വസ്ത്രങ്ങൾ കീറിയ കാര്യം പറഞ്ഞപ്പോൾ അതു കണ്ടാൽ ബ്ലേഡ് കൊണ്ടു തനിയെ കീറിയതാണെന്നേ തോന്നൂ എന്നായിരുന്നു അനുപമയുടെ പ്രതികരണം. 13നു വാർ‍ഡൻ റിങ്കു ദേവി സർവകലാശാല റജിസ്ട്രാർക്ക് അയച്ച ഇ മെയിൽ സന്ദേശത്തിലും പെൺകുട്ടിക്ക് പാനിക് അറ്റാക്ക് ഉണ്ടായി എന്നാണു വിശേഷിപ്പിച്ചത്. ‌

പരാതിയെത്തുടർന്ന് സർവകലാശാലയിലെ 70 സുരക്ഷാ ജീവനക്കാരെ ചോദ്യം ചെയ്തെന്നു പൊലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തും പരിസരത്തുമുള്ള സിസി ടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. പെൺകുട്ടിക്കു ഭീഷണി സന്ദേശം അയച്ച ഇ–മെയിൽ വിലാസത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags: delhiprimemediaprimemediaonlineSouth Asian UniversityStudent protest
Previous Post

ശബരിമല സ്വർണ്ണക്കൊള്ള; സ്വർണ്ണം ചെമ്പായതിൻ്റെ പിന്നിൽ വൻ ഗൂഢാലോചന; ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

Next Post

ഹിജാബ് വിവാദം: മകൾക്ക് സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് പെൺകുട്ടിയുടെ പിതാവ്

Next Post
ഹിജാബ് വിവാദം: മകൾക്ക് സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് പെൺകുട്ടിയുടെ പിതാവ്

ഹിജാബ് വിവാദം: മകൾക്ക് സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് പെൺകുട്ടിയുടെ പിതാവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In