നടൻ അഭിനയ് കിങ്ങർ ഓർമയായി. ഗുരുതര കരൾ രോഗത്തിനേത്തുടർന്നായിരുന്നു മരണം. 44 വയസായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. 2002ൽ ‘തുള്ളുവതോ ഇളമൈ’യിലെ ധനുഷിന്റെ സഹതാരമായാണ് അദ്ദേഹം സിനിമയിലേക്ക് അരങ്ങേറിയത്.
‘തുള്ളുവതോ ഇളമൈ’ കൂടാതെ ‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവാന സോലൈ’, ‘ജംക്ഷൻ’, ‘സിങ്കാര ചെന്നൈ’, ‘പൊൻ മേഘലൈ’, ‘തുപ്പാക്കി’, ‘അൻജാൻ തുടങ്ങി ഏകദേശം 15ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ അരങ്ങേറ്റ ചിത്രമായ ‘കൈ എത്തും ദൂരത്തി’ൽ കിഷോർ എന്ന കഥാപാത്രത്തിലൂടെ താരം മലയാള സിനിമയിലും ശ്രദ്ധേയനായി. സിനിമകളോടൊപ്പം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയ് അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്നു. തുപ്പാക്കി, അഞ്ജാൻ എന്നീ ചിത്രങ്ങളിൽ വിദ്യുത് ജംവാലിന് ശബ്ദം നൽകിയിട്ടുണ്ട്
.




