• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home accident

തളിപ്പറമ്പ് തീപിടുത്തം: ചാമ്പലായത് 60 കടകൾ; പിന്നാലെ പൊട്ടിത്തെറിയും; മുൾമുനയിൽ മൂന്നു മണിക്കൂർ.

admin by admin
October 9, 2025
in accident, Kerala, News
0
തളിപ്പറമ്പ് തീപിടുത്തം: ചാമ്പലായത് 60 കടകൾ; പിന്നാലെ പൊട്ടിത്തെറിയും; മുൾമുനയിൽ മൂന്നു മണിക്കൂർ.
0
SHARES
3
VIEWS
Share on Facebook

തളിപ്പറമ്പ് :- നഗരമധ്യത്തിൽ വൈകിട്ട് അഞ്ച് മണിയോടെ തിരക്കേറിയ സമയത്താണ് തീ പിടിച്ചത്. മാക്സ് ക്രോ എന്ന ചെരുപ്പ് കടയിലാണ് ആദ്യം തീ പടർന്നത്. തീ ആളിപ്പടരുന്നതിന് മുമ്പ് തന്നെ കെട്ടിടത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ബസ് സ്റ്റാൻഡിന് സമീപത്തെ കെവി കോംപ്ലക്സിലെ മൂന്നു കെട്ടിടങ്ങൾക്കാണു തീപിടിച്ചത്. ഒരു കെട്ടിടം പൂർണമായും രണ്ടു കെട്ടിടങ്ങൾ ഭാഗികമായും കത്തി നശിച്ചു. 60 കടകളും അതിലെ സാധനങ്ങളും ചാമ്പലായി. പ്രധാന കെട്ടിടം നിന്നു കത്തിയപ്പോൾ ജനം മുൾമുനയിൽ നിന്നത് മൂന്നു മണിക്കൂർ.

ആദ്യം തളിപ്പറമ്പിലെ അഗ്നിരക്ഷാ നിലയത്തിൽ നിന്ന് രണ്ടു യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയെങ്കിലും വെള്ളം തീർന്നതല്ലാതെ തീ തെല്ലും കെടുത്താനായില്ല. ഇതോടെ ജനം കൂടുതൽ ഭീതിയിലായി. മറ്റു രണ്ടു കെട്ടിടങ്ങളിലേക്കും തീ പടരുകയും ചെയ്തു. ഇതിനിടെ പൊട്ടിത്തെറി ശബ്ദം കൂടി കേട്ടതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥായായി. എട്ട് അഗ്നിരക്ഷാ യൂണിറ്റുകൾ ഉൾപ്പെടെ 12 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. ഇതിൽ രണ്ടു കുടിവെള്ള ലോറികളും ഉൾപ്പെടും. ഫയർ എൻജിനുകളിലെ വെള്ളം തീർന്നപ്പോൾ കുടിവെള്ള ലോറികളിലാണ് വെള്ളം എത്തിച്ച് നിറച്ചത്. തളിപ്പറമ്പിലെ രണ്ട് യൂണിറ്റിനു പുറമെ കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം ഫയർ യൂണിറ്റുകളും കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് ഫയർ യൂണിറ്റുകളും എത്തിയതോടെയാണ് എട്ട് മണിയോടെ തീ നിയന്ത്രണ വിധേയമാക്കാനായത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ഗ്രൗണ്ട് ഫ്ലോറും മൂന്നു നിലകളുമുള്ള കെട്ടിടമാണ് പൂർണമായും കത്തിത്തീർന്നത്. ചെരുപ്പ്, വസ്ത്രം, കളിപ്പാട്ടം, പലചരക്ക്, സ്റ്റീൽ പാത്രങ്ങൾ, കഫെ ഉൾപ്പെടെയുള്ള നിരവധി കടകളാണ് പ്രവർത്തിച്ചിരുന്നത്. കഫെയിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് കരുതുന്നത്.

വൈകുന്നേരമായതിനാൽ ബസ് സ്റ്റാൻഡിൽ നൂറുകണക്കിനാളുകളാണ് ബസ് കാത്തു നിന്നത്. തീ പിടിച്ചതോടെ ബസുകൾ തൃച്ചംബരം ക്ഷേത്രത്തിന് സമീപത്തുനിന്നും തിരിച്ചു വിട്ടു. ബസുകൾ സ്റ്റാൻഡിൽ കയറാതെ വന്നതോടെയും തീയും പുകയും ഉയർന്നതോടെയും യാത്രക്കാർ എങ്ങോട്ട് പോകണമെന്നറിയാതെ വലഞ്ഞു. തീപിടിച്ചതോടെ നഗരത്തിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. മറ്റു പല വഴിക്കും തിരിച്ചു വിട്ടെങ്കിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായില്ല. തീപടർന്നതറിഞ്ഞ് സ്ഥലത്തേക്ക് വൻ ജനക്കൂട്ടം ഒഴുകിയെത്തിയതോടെ പൊലീസിന് നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അഗ്നിരക്ഷാ സേന, കെഎസ്ഇബി തുടങ്ങിയ വകുപ്പുകൾ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, അഗ്നിരക്ഷാ സേനയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.

Tags: Fire accidentFire forceKerala newsprimemediaonlineThaliparamb
Previous Post

അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Next Post

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, 10 – October – 2025

Next Post
ഇന്നത്തെ നക്ഷത്രഫലം : Horoscope Today, January 10, 2025

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, 10 - October - 2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In