കൊച്ചി :- ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമാണ് രാഹുലിനെതിരായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലയാള മനോരമയുടെ ഹോർത്തൂസ് വേദിയിലായിരുന്നു സതീശന്റെ പ്രതികരണം. രാഹുലിന് എതിരെ കേസ് റജിസ്റ്റർ ചെയ്ത ശേഷം സതീശന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്.
വി.ഡി. സതീശൻ്റെ വാക്കുകൾ ഇങ്ങനെ :- ‘‘രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നടപടി പാർട്ടി നേതൃത്വം കൂട്ടായി എടുത്ത തീരുമാനമാണ്. അത് ആൾക്കൂട്ടം പറഞ്ഞാൽ മാറ്റില്ല. അതൊരു നിലപാടാണ്. അറബിക്കടൽ ഇരമ്പി വന്നാലും എടുത്ത നിലപാടിൽ മാറ്റമില്ല. രാഷ്ട്രീയത്തിൽ വികാരങ്ങൾക്ക് പ്രസക്തിയില്ല.’’




