പാലക്കാട് :- ചിറ്റൂർ കമ്പാലത്തറയിൽ വൻ സ്പിരിറ്റ് വേട്ട. മീനാക്ഷിപുരം പോലീസാണ് ചിറ്റൂർ കമ്പാലത്തറയിൽ കണ്ണയ്യന്റെ വീട്ടിൽ നിന്ന് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. . 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസനെയും പോലീസ് പ്രതിചേർത്തു.
പോലീസിനു കണ്ണയ്യൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസനെയും ഉദയൻ എന്നയാളെയും കേസിലെ പ്രതികളാക്കിയത്. സ്പിരിറ്റ് തനിക്ക് എത്തിച്ചു നൽകിയത് ഹരിദാസനും ഉദയനും ചേർന്നാണ് എന്നാണ് കണ്ണയ്യന്റെ മൊഴി. കേസെടുത്തതിനു പിന്നാലെ ഇരുവരും ഒളിവിൽ പോയി. ഇന്ന് പാർട്ടി കമ്മിറ്റി ചേർന്ന് ഹരിദാസനെ പുറത്താക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് സിപിഎം കമ്മിറ്റി പറഞ്ഞു.




