രാജസ്ഥാനില്‍ ആറാം ക്ലാസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജയ്പൂര്‍ നീര്‍ജ മോദി സ്കൂളിലാണ് സംഭവം നടന്നത്. അമൈറ എന്ന കുട്ടിയാണ് മരിച്ചത്. അധ്യാപകരുടെ മാനസിക പീഡനം കാരണമാണ് കുട്ടി ജീവനൊടുക്കിയതെന്ന് രക്ഷിതാക്കൾ പോലീസിന് പരാതി നൽകി.
സ്കൂൾ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്നാണ് കുട്ടി ചാടിയത്. കുട്ടി ചാടുന്നതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.




