ഉണക്കമുന്തിരി പാലിൽ കുതിർത്തു കഴിച്ചാൽ
മുൻ കാലങ്ങളിൽ ആരോഗ്യം മെച്ചപ്പെടുത്താൻ പതിവായി ആളുകൾ കുടിച്ചുകൊണ്ടിരുന്ന പാനീയമാണിത്. ഇതിൽ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും ബെസ്റ്റാണ്. പാലിൽ കുതിർത്ത ഉണക്കമുന്തിരി കൂടുതൽ മൃദുലവുമാണ്.
മറ്റു ഗുണങ്ങൾ:-
ദഹനം മെച്ചപ്പെടുത്തുന്നു
ദഹന നാളത്തിൻ്റെ സുഗമമായ ചലനത്തിന് ഉണക്കമുന്തിരി വളരെ നല്ലതാണ്. വയറു വീക്കം കുറയ്ക്കാനും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉണക്കമുന്തിരി പാലിൽ ചേർത്തു കുടിക്കുന്നത് സഹായിക്കും.
ചർമസംരക്ഷണം
ആരോഗ്യമുള്ള ചർമത്തിന് മികച്ച ഓപ്ഷനാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിയിലെ ആൻ്റിഓക്സിഡൻ്റുകൾ വാർദ്ധക്യ ലക്ഷണങ്ങളിൽ നിന്നും ചർമത്തെ സംരക്ഷിക്കും. കൂടാതെ പാലിലെ ലാക്റ്റിക് ആസിഡ് ചര്‍മത്തെ മൃദുവാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യും.
തലമുടിയ്ക്ക്
ദൈനംദിന ഭക്ഷണത്തിൽ ഉണക്കമുന്നിരി ഉൾപ്പെടുത്തുമ്പോൾ മുടി കൊഴിയുന്നതും നരയ്ക്കുന്നതും വൈകിപ്പിക്കാനും സഹായിക്കും. അവയിൽ ഇരുമ്പ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഇരുമ്പ് ആഗിരണം ചെയ്യാനും മുടിക്ക് മികച്ച പോഷകാഹാരം നൽകാനും ശരീരത്തെ സഹായിക്കുന്നു. കൂടാതെ, കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് മുടിയുടെ ആരോഗ്യവും സ്വാഭാവിക നിറവും നിലനിർത്താൻ സഹായിക്കുന്നു
വിഷാംശം നീക്കം ചെയ്യും
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഉണക്കമുന്തിരി. കരളിലെ വിഷാംശം നീക്കം ചെയ്യാനും ഊർജസംരക്ഷണത്തിനും ഉണക്കമുന്തിരി കുതിർത്ത വെള്ളം സഹായിക്കും
മലബന്ധം ഒഴിവാക്കും
കറുത്ത ഉണക്കമുന്തിരിയിൽ ഉയർന്ന ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ, മൃദുവായ പോഷകങ്ങൾ ആയി പ്രവർത്തിക്കുകയും പതിവായി മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇടയ്ക്കിടെയുള്ള മലബന്ധം ലഘൂകരിക്കുകയും ചെയ്യും. കൂടാതെ, അവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ആരോഗ്യകരമായ ഗട്ട് ബയോം സംയോജനത്തെ പിന്തുണയ്ക്കുകയും ചെയ്യും.
ബലമുള്ള പല്ലുകൾക്കും അസ്ഥികൾക്കും
കാല്‍സ്യം, ഇരുമ്പ്, വിറ്റാമിന്‍ ഡി എന്നിവയാല്‍ സമ്പന്നമാണ് ഈ പാനീയം. ഇത് അസ്ഥികള്‍ക്ക് ബലം നല്‍കാനും ദന്താരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്നു.
ആരോഗ്യകരമായ ശരീരഭാരം
ശരീരഭാരം കുറയ്ക്കാൻ ഉണക്കമുന്തിരി നല്ലതാണ്. ഇതിനൊപ്പം പാൽ കൂടി ചേർക്കുമ്പോൾ അതിൽ അടങ്ങിയ പ്രോട്ടീൻ കൂടുതൽ നേരം വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കാൻ സഹായിക്കും. ഇതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം.
അയൺ അളവ് കൂട്ടും
ചുവന്ന രക്തകോശങ്ങൾക്ക് ആവശ്യമായ അയൺ ഉണക്കമുന്തിരിയിൽ ധാരാളമായി ഉണ്ട്. ഉണക്കമുന്തിരി കുതിർത്ത വെള്ളം ഉപയോഗിക്കുന്നതിലൂടെ അയണ്‍ പെട്ടെന്ന് ശരീരത്തിലെത്തും. അനീമിയ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ഊർജം കൂടാൻ സഹായിക്കുകയും ചെയ്യും.
വായുടെ ആരോഗ്യം
വായിൽ കീടങ്ങൾ വരുന്നത് തടയാൻ ഉണക്കമുന്തിരി ഇട്ട വെള്ളത്തിനു സാധിക്കും. സ്ഥിരമായി കുടിച്ചാൽ വായുടെ ആരോഗ്യം മെച്ചപ്പെടും.




