ഓണ്‍ലൈനിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ http://sec.kerala.gov.in ൽ പുന:സ്ഥാപിച്ചു. ഒരാഴ്ചയായി സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഈ സേവനം ലഭ്യമായിരുന്നില്ല.
ഈ വെബ്‌സൈറ്റിൽ voters services എന്ന ഭാഗത്ത് search voter ഭാഗത്ത് തിരഞ്ഞാല്‍ പട്ടികയില്‍ പേരുണ്ടോ എന്ന് അറിയാം.
ജില്ല തിരിച്ചും വാര്‍ഡ് തിരിച്ചും വോട്ടര്‍ പട്ടിക ലഭ്യമാണ്. http://www.sec.kerala.gov.in/public/voters/list
http://www.sec.kerala.gov.in/voter/search/choose എന്നീ വെബ്‌സൈറ്റുകൾ വഴിയും വോട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഉണ്ട്.




