കൊച്ചി :- പോത്തിസ് 5 മത് വാർഷിക ആഘോഷത്തോട് അനുബന്ധിച്ചു എറണാകുളത്ത് വച്ച് നടന്ന കിഡ്സ് ഫെസ്റ്റിൽ പോത്തിസ് ജൂനിയർ പ്രിൻസസ് 2025 ടൈറ്റിൽ വിന്നറായി ഡെൽന ബിബിൻ തിരഞ്ഞടുക്കപെട്ടു. ഹോളി ട്രിനിറ്റി വിദ്യാഭവൻ കാർത്തികപള്ളി 4 – ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ഡെൽന. ആറാട്ടുപുഴ 2 വാർഡിൽ ബിബിന്റയും ജസ്നിയുടെയും മകളാണ് ഡെൽന.
2023 ഫെബ്രുവരി മാസം പ്രൈം മീഡിയയുടെ ആഭിമുഖ്യത്തിൽ മെൻഡോറ ഇവൻ്റ്സ് ആൻഡ് ക്രിയേറ്റേഴ്സും ഒ വി ആൻഡ് ക്രൂവും സംയുക്തമായി നടത്തിയ കിഡ്സ് ഫാഷൻ ഷോ കോട്ടയം എഡിഷൻ്റെ ടൈറ്റിൽ വിന്നറും ആയിരുന്നു ഡെൽന ബിബിൻ.
ഫാഷൻ ഷോകളിൽ തരമായ ഈ കൊച്ചു മിടുക്കി ഇതിനോടകം 12 ടൈറ്റിൽ വിന്നറും നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിട്ടുണ്ട്.




