• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Entertainment

ദുബായിൽ ആഡംബര വില്ല ; 2 ലക്ഷത്തിന്റെ ഫോണ്‍, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങൾ ; 100 ദിവസം കൊണ്ട് അനീഷ് നേടിയത്

Bigboss Malayalam Season 7 Runner Up Aneesh Achievements

admin by admin
November 13, 2025
in Entertainment, Kerala, News, Television, Trending
0
ദുബായിൽ ആഡംബര വില്ല ; 2 ലക്ഷത്തിന്റെ ഫോണ്‍, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങൾ ; 100 ദിവസം കൊണ്ട് അനീഷ് നേടിയത്
0
SHARES
12
VIEWS
Share on Facebook

ബിഗ് ബോസ് മലയാളം സീസണ്‍ 7ന്റെ ടൈറ്റില്‍ ട്രോഫി അനുമോള്‍ക്ക് സ്വന്തമായെങ്കിലും, ഷോയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ‘കോമണർ’ ആയി വന്ന് ഫസ്റ്റ് റണ്ണറപ്പ് ആയി അനീഷ് ജനങ്ങളുടെ മനസ്സ് കീഴടക്കി കഴിഞ്ഞു. ഷോയുടെ ഫലമനുസരിച്ച്‌ അനുമോള്‍ വിജയിയായപ്പോള്‍, അനീഷ് ഫസ്റ്റ് റണ്ണറപ്പായി. ഷാനവാസ്, നെവിൻ, അക്ബർ എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ പങ്കിട്ടു.

 

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

100 ദിവസത്തെ പോരാട്ടം, വിലമതിക്കാനാവാത്ത നേട്ടങ്ങള്‍

നൂറ് ദിവസത്തെ കഠിനമായ മത്സരവും വൈകാരികമായ നിമിഷങ്ങളും പൂർത്തിയാക്കി പുറത്തുവരുമ്ബോള്‍, അനീഷിനെ കാത്തിരുന്നത് ആരാധകരുടെ നിറഞ്ഞ സ്നേഹം മാത്രമല്ല, വിലപ്പെട്ടതും ആകർഷകവുമായ നിരവധി സമ്മാനങ്ങള്‍ കൂടിയാണ്.

ബിഗ് ബോസിലെ അനീഷിന്റെ ശ്രദ്ധേയമായ പ്രകടനവും ജനപിന്തുണയും കണക്കിലെടുത്ത്, ഷോയുടെ പ്രധാന സ്പോണ്‍സർമാരില്‍ ഒരാളായ മൈജി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഗൃഹോപകരണങ്ങളും അനീഷിന് സമ്മാനമായി പ്രഖ്യാപിച്ചു. ഇത് അനീഷിന്റെ ജീവിതത്തില്‍ വലിയ സാമ്ബത്തിക സഹായം നല്‍കുന്ന ഒരു നേട്ടമാണ്.

2 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍

ഇതിന് പുറമെ, സർപ്രൈസ് സമ്മാനമായി, ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന ഗ്യാലക്സി ഫോള്‍ഡ് 7 (Galaxy Z fold 7 ) മൊബൈല്‍ ഫോണും അനീഷിന് സമ്മാനമായി ലഭിച്ചു.

കൂടാതെ, മറ്റെല്ലാ മത്സരാർത്ഥികളെയും പോലെ, ബിഗ് ബോസ് വീട്ടില്‍ ചെലവഴിച്ച നൂറ് ദിവസത്തെ പ്രതിഫലവും അനീഷിന് ലഭിക്കും. ഓരോ ആഴ്ചയും നിശ്ചയിച്ചിട്ടുള്ള ഈ പ്രതിഫലം, 100 ദിവസത്തേക്ക് കണക്കാക്കുമ്ബോള്‍ ലക്ഷങ്ങള്‍ വരും.

ദുബായിൽ ആഡംബര വില്ല 

അനീഷിനോടുള്ള പ്രേക്ഷകരുടെ സ്നേഹം അവസാനിക്കുന്നില്ല. അനീഷിന് സർപ്രൈസ് സമ്മാനമായി ദുബായിൽ ഒരു ആഢംബര വില്ല സമ്മാനിക്കാൻ ഒരുങ്ങുകയാണ് ദുബായിൽ പ്രോപ്പർട്ടി കൺസൽട്ടന്റായ മുഹമ്മദ് അസ്റുദ്ദീൻ.

“ജനങ്ങളുടെ മനസ്സിൽ വിന്നർ അനീഷ് ഏട്ടാണ്. 10 വർഷത്തേക്ക് ഫ്രീ ഗോൾഡൻ വിസ കിട്ടുന്ന ഈ വീട് അനീഷേട്ടന് ഗിഫ്റ്റായി നൽകുകയാണ്. ഐലന്റ് തീമിലുള്ള ഈ വീട് വേണമെങ്കിൽ അനീഷേട്ടനു റെന്റിനു നൽകുകയും ആവാം. അതുവഴി 60 മുതൽ 70 ലക്ഷം രൂപ വരെ വരുമാനം ഉണ്ടാക്കാനും പറ്റും,” വീഡിയോയിൽ മുഹമ്മദ് അസ്റുദ്ദീൻ പറയുന്നു.

അനീഷിന്റെ പ്രതികരണം

ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണ നേടിയതിന്റെയും അപ്രതീക്ഷിത സമ്മാനങ്ങള്‍ ലഭിച്ചതിൻ്റെയും സന്തോഷം അനീഷ് വേദിയില്‍ പങ്കുവെച്ചു.

“ഞാൻ വളരെ, വളരെ സന്തുഷ്ടനാണ്. നിറഞ്ഞ മനസ്സോടെയാണ് ഞാൻ ഇവിടെ നില്‍ക്കുന്നത്. ബിഗ് ബോസ്സില്‍ എത്തുക എന്നത് തന്നെ ഒരു അനുഗ്രഹമാണ്. അതില്‍ ഇത്രയും ദൂരം എത്താൻ കഴിഞ്ഞത് അഭിമാനകരമായ നിമിഷമാണ്. പ്രേക്ഷകർക്ക് പരിചിതനല്ലാത്ത ഒരു സാധാരണക്കാരനായിട്ടാണ് ഞാൻ ഷോയിലേക്ക് പ്രവേശിച്ചത്. നിങ്ങളെല്ലാവരും എന്നെ സ്നേഹിക്കുകയും ഇവിടെ ഈ സ്ഥാനത്ത് എത്തിക്കുകയും ചെയ്തു. നന്ദി. ലാല്‍ സാറിന് നന്ദി. ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാക്കാൻ കഴിയുന്നില്ല,” വികാരഭരിതനായി നന്ദി രേഖപ്പെടുത്തി കൊണ്ട് അനീഷ് പറഞ്ഞു.

പ്രശസ്തിയും ജനസമ്മതിയും വഴി പുതിയ അവസരങ്ങളും വാതിലുകളും അനീഷിനായി പുറത്ത് കാത്തിരിക്കുന്നുണ്ട്. സിനിമ, സോഷ്യല്‍ മീഡിയ, പരസ്യങ്ങള്‍, മറ്റ് പൊതുരംഗങ്ങള്‍ എന്നിവിടങ്ങളില്‍ അനീഷിന് സുവർണ്ണാവസരങ്ങള്‍ ലഭിക്കാൻ സാധ്യതയുണ്ട്.

ലക്ഷക്കണക്കിന് ആരാധകരുടെ പ്രതീക്ഷയും സ്നേഹവും നേടിയെടുത്ത ഈ നേട്ടങ്ങള്‍ അനീഷ് എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിലാണ് അനീഷിന്റെ യഥാർത്ഥ വിജയം. ബിഗ് ബോസിലെ പ്രശസ്തി ഒരു തുടക്കം മാത്രമാണ്; ഈ അവസരങ്ങളെ ഉപയോഗിച്ച്‌ പൊതുരംഗത്ത് കൂടുതല്‍ തിളങ്ങാൻ അനീഷിന് സാധിക്കട്ടെ..

Tags: Aneesh bb7bigbossBigboss MalayalamBigboss Malayalam season 7primemediaprimemediaonline
Previous Post

കുതിച്ചുയർന്ന് സ്വർണ്ണവില

Next Post

ചരിത്രത്തിൽ ആദ്യമായി പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം

Next Post
ചരിത്രത്തിൽ ആദ്യമായി പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം

ചരിത്രത്തിൽ ആദ്യമായി പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In