സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില. ഇന്ന് ഒരു ഗ്രാമിന് 210 രൂപയും ഒരു പവന് 1,680 രൂപയും വർധിച്ച് സ്വർണ്ണം പവന് 93,720 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണ്ണത്തിന് 92,040 രൂപയായിരുന്നു വില. അതിൽ നിന്ന് ഒറ്റയടിക്ക് 1680 രൂപ വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഉച്ച കഴിഞ്ഞ് വില വീണ്ടും വർധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നവംബർ 5 ന് 89,080 രൂപയായിരുന്നു വില. വിലകുറഞ്ഞത് കുറച്ച് ആശ്വാസം നൽകിയെങ്കിലും അല്പനേരത്തെ ആയുസ് മാത്രമേ അതിനുണ്ടായിരുന്നുള്ളു. ഒക്ടോബര്‍ മാസം സ്വർണ്ണം റെക്കോഡ് വിലയിലെത്തിയിരുന്നു. 97,000 രൂപയായിരുന്നു അന്ന് ഒരു പവന്റെ വില. പണിക്കൂലി കൂടി ചേർത്ത് അന്ന് ആഭരണ വില ഒരു ലക്ഷം കടന്നിരുന്നു.




