മഹാരാഷ്ട്ര : പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നും നിരന്തരം പീഡനം നേരിട്ട വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കൈയില്‍ ആത്മഹത്യ കുറിപ്പ് എഴുതി വെച്ചാണ് യുവതി ജീവനൊടുക്കിയത്. സതാരയിലെ ആശുപത്രിയിലെ ഡോക്ടറാണ് മരിച്ചത്.
അഞ്ച് മാസത്തിനിടെ എസ്‌ഐ ഗോപാല്‍ നാല് തവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ശാരീരികമായും മാനസികമായും പീഡനം നേരിട്ടെന്നും കൊടിയ ശാരീരിക ഉപദ്രവങ്ങൾക്ക് താന്‍ വിധേയമായെന്നും കുറിപ്പില്‍ പറയുന്നു. സംഭവം പുറത്തുവന്നതോടെ എസ്‌ഐ ഗോപാല്‍ ബാഡ്‌നേയെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സസ്‌പെന്ഡ് ചെയ്തു.
അതേസമയം, മുൻപ് എസ്‌ഐക്കെതിരെ യുവതി ഡിഎസ്പിക്ക് പരാതി നല്‍കിയിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും പീഡനം നേരിട്ടെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതിയില്‍ ഉന്നയിച്ചത്. എന്നാല്‍ പരാതിയില്‍ നിയമനടപടി സ്വീകരിച്ചില്ല. ഡോക്ടറുടെ മരണം പുറത്തുവന്നതോടെ മഹാരാഷ്ട്രയില്‍ പൊലീസിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.




