ബെംഗളൂരു :- നടിയും മോഡലുമായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് അരവിന്ദ് വെങ്കടേഷ് റെഡ്ഡി അറസ്റ്റിൽ. റിയൽ എസ്റ്റേറ്റ് വ്യവസായിയും എവിആർ എന്റർടെയ്ൻമെന്റ് ഉടമയും ബെല്ലാരി ടസ്കേഴ്സ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമാണ് അറസ്റ്റിലായ അരവിന്ദ് വെങ്കടേഷ് റെഡ്ഡി. നടിയുടെ പരാതിയിൽ പോലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. അരവിന്ദ് വെങ്കടേഷ് പോലീസിന്റെ പിടിയിലായത് ശ്രീലങ്കയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയപ്പോഴാണ്.
നടിയുടെ പരാതിയിൽ അടുപ്പം സ്ഥാപിച്ച ശേഷം അരവിന്ദ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ്. മോർഫ് ചെയ്ത ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും നടിയുടെ പരാതിയിൽ പറയുന്നു. നിർമാതാവിന്റെ സമ്മർദം മൂലം ആത്മഹത്യക്ക് ശ്രമിച്ചെന്നും ആശുപത്രിയിലെത്തിയും ഇയാൾ ഭീഷണിപ്പെടുത്തിയെന്നും നടി പറയുന്നു. അതേസമയം, നടിയുടെ ആരോപണം നിഷേധിക്കുകയാണ് അരവിന്ദ് വെങ്കടേഷ്. നടി മറ്റൊരാളുമായി ബന്ധം പുലർത്തിയിരുന്നുവെന്നും നടിക്ക് താൻ പണവും വീടും നൽകിയിരുന്നുവെന്നും ആണ് അരവിന്ദ് പറയുന്നത്.




