തിരുവനന്തപുരം :- തിരുവനന്തപുരത്ത് ട്രെയിനില്‍ കടത്തുകയായിരുന്ന നാല് കോടിയോളം വില വരുന്ന സ്വർണം ഡാൻസഫ് ഇന്റലിജൻസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടി.
കന്യാകുമാരി- ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. തമ്പാനൂർ റെയില്‍വേ പോലീസ് സ്വർണവും ഒപ്പമുണ്ടായിരുന്ന ആളെയും കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ തിരുവനന്തപുരത്ത് സ്വർണം എത്തിച്ചത് മതിയായ രേഖകള്‍ ഇല്ലാതെയാണ്. വിശദമായ അന്വേഷണം നടത്തി ഇതിൻ്റെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.




