ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിതാ ടീം ഐ സി സി ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയതിന് പുറമെ നേട്ടങ്ങൾ കൊയ്ത് ക്യാപ്റ്റൻ ഹർമൻപ്രീത് കൗര്‍. ഐ സി സി വനിതാ ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരിക്കുകയാണ് ക്യാപ്റ്റന്‍ കൗര്‍. മറികടന്നത് ഓസ്ട്രേലിയന്‍ ഇതിഹാസ ബാറ്റർ ബെലിന്‍ഡ ക്ലാര്‍ക്കിനെ.
29 പന്തില്‍ നിന്ന് 20 റണ്‍സാണ് ദീപ്തി ശര്‍മക്കൊപ്പം ഹർമൻപ്രീത് നേടിയത്. അതിൽ രണ്ട് ഫോറുകളും ഉൾപെടുന്നു. പടുത്തുയർത്തിയത് നിര്‍ണായകമായ അര്‍ധസെഞ്ചുറി കൂട്ടുകെട്ടും . എല്ലാ ഐ സി സി നോക്കൗട്ട് മത്സരങ്ങളിലെ നാല് ഇന്നിങ്സുകളില്‍ നിന്ന് 110.33 ശരാശരിയില്‍ 331 റണ്‍സ് ആണ് ഹര്‍മന്‍പ്രീത് നേടിയത്.
2017-ലെ സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഹര്‍മന്‍പ്രീതിന്റെ ഏറ്റവും മികച്ച പ്രകടനം. അന്ന് പുറത്താകാതെ 171 എന്ന കൂറ്റൻ സ്കോർ അവർ നേടി. ഈ വര്‍ഷത്തെ സെമിഫൈനലില്‍ ഓസീസിനെതിരെ തന്നെ, 88 പന്തില്‍ നിന്ന് 89 റണ്‍സും നേടി. സെമി ഫൈനലിലെ കുന്തമുന ജെമീമ റോഡ്രിഗസിനൊപ്പം 167 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടും സൃഷ്ടിച്ചു. ഇതിൽ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു.




