കെനിയയില്‍ വിമാനം തകര്‍ന്നു വീണ് അപകടം. 12 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയിലാണ് അപകടമുണ്ടായത്. 5 വൈ-സിസിഎ എന്ന വിമാനമാണ് തകര്‍ന്നുവീണത്.
വിനോദസഞ്ചാര കേന്ദ്രമായ ദിയാനിയില്‍ നിന്ന് മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ കിച്വ ടെംബോ എന്ന സ്ഥലത്തേക്ക് പറന്നുയര്‍ന്നതിനിടെയാണ് അപകടം ഉണ്ടായത്. മരിച്ചവര്‍ ഏത് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നതിനേക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. അതുപോലെതന്നെ വിമാനം അപകടത്തില്‍പ്പെടാനിടയായ കാരണവും വ്യക്തമല്ല.
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നുവീണ് തീപ്പിടിക്കുകയായിരുന്നു. 12 മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോശം കാലാവസ്ഥയായിരിക്കാം അപകടത്തിന് പിന്നിലെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്.




