കോഴിക്കോട് :- ഗവ.ഡെന്റൽ കോളജ് ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്നാം വർഷ ഡെന്റൽ പിജി വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ.
വിദ്യാർഥിനി മലപ്പുറം സ്വദേശിയാണ്. സഹപാഠികൾ ഹോസ്റ്റലിൽ നിന്നു ക്ലാസിലേക്ക് പോയ കൂട്ടുകാരിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിസിൻ ഐസിയുവിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഈയിടെയാണ് വിദ്യാർത്ഥിനി വിവാഹിതയായത്. ഭാര്യയും ഭർത്താവും കോഴിക്കോട് ഡെന്റൽ കോളജിലാണ് ബിഡിഎസിന് പഠിച്ചിരുന്നത്. കഴിഞ്ഞവർഷത്തെ അഖിലേന്ത്യാ ഡെന്റൽ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.




