താൻ അഭിനയിക്കുന്നത് മക്കള്‍ക്ക് നാണക്കേടാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ താരവും ബിഗ്‌ബോസ്സ് മത്സരാർഥിയുമായ രേണു സുധി.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രേണു മറുപടിയുമായി എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:-
ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ, എന്ന് പറഞ്ഞവർക്ക്… അതേയ് എന്റെ രണ്ടും മക്കളുമായി ഞാൻ ഇതാ മുന്നോട്ടു പോകുന്നു… അവരാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്, ഇന്നലെ നൈറ്റ് ഞങ്ങൾ എടുത്ത സെൽഫി ആണ്, കിച്ചു എന്റെ മൂത്തമോൻ, എന്റെ ഋതുനെ കൾ സ്നേഹം അൽപ്പം കൂടുതൽ എൻ്റെ❤️കിച്ചുനോടാ, കാരണം അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചെ… നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം 🫂🫂🫂
ഈ പോസ്റ്റിനും സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. എന്തായാലും സദാചാര അമ്മാവന്മാർ സോഷ്യൽ മീഡിയ ഭരിക്കുമ്പോൾ ഇതല്ല ഇതിലപ്പുറം വന്നാലും അൽഭുതപ്പെടാനില്ല എന്നത് മറ്റൊരു പക്ഷം. “രേണു സുധിയേപ്പോലൊരു സ്ത്രീ ആരേയും ശല്യപ്പെടുത്താതെ അവർക്കിഷ്ടമുള്ളതുപോലെ ജീവിക്കുമ്പോൾ താല്പര്യമുള്ളവർ സപ്പോർട്ട് ചെയ്യുക അല്ലാത്തവർ മുഖം തിരിച്ചേക്കുക.” എന്നത് ഈ ലേഖനം എഴുതിയപ്പോൾ തോന്നിയ എൻ്റെ ഒരു പക്ഷം.




