ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ വൻ വഴിത്തിരിവ്. ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണ്ണം വിറ്റുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ബെല്ലാരിയിലുള്ള വ്യാപാരിയായ ഗോവർദ്ധൻ എന്ന ആൾക്ക് ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വര്‍ണ്ണം വിറ്റുവെന്ന് മൊഴി നൽകി. സംഭവത്തിൽ ഗോവർദ്ധൻ്റെ മൊഴിയും എസ് ഐ ടി സംഘം രേഖപ്പെടുത്തി.




