പഞ്ചസാരയുടെ വിൽപന നേർ പകുതി കുറഞ്ഞതായി വ്യാപാരികൾ. പഞ്ചസാരയുടെ വിൽപന ഗ്രാമങ്ങളിൽ പോലും പകുതിയോളം കുറഞ്ഞെന്ന് കച്ചവടക്കാർ പറയുന്നു.
വെളുത്ത വിഷം എന്ന് പഞ്ചസാരയെ വിളിച്ച് ആരോഗ്യ ബോധവത്ക്കരണത്തിന് തുടക്കമിട്ടത് സംഘടിത പ്രകൃതി ചികിത്സാ പ്രവർത്തകരായിരുന്നു. പഞ്ചസാരയെ “വെളുത്ത വിഷം” എന്ന് വിളിക്കുന്നത്, അത് ശരീരത്തിന് യാതൊരു പോഷകമൂല്യവും നൽകാതെ അമിതമായ കലോറി നൽകുന്നതുകൊണ്ടാണ്. ജീവിത ശൈലി രോഗങ്ങൾ വർധിച്ചതോടെ മധുരം അമിതമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് പറഞ്ഞുകൊണ്ട് ആധുനിക ചികിത്സാ വിദഗ്ധർ ഇതിനോടകം രംഗത്തുവന്നുകഴിഞ്ഞു. അസംസ്കൃത വസ്തുവായ കരിമ്പിനോടൊപ്പം ഇവ വെളുപ്പിച്ചെടുക്കാൻ എല്ലിൻ പൊടിയും കെമിക്കലും ചേർക്കുന്നതാണ് കൂടുതൽ അപകടകരമെന്ന ബോധവത്ക്കരണ സന്ദേശങ്ങളോട് പുതിയ തലമുറ പോസിറ്റീവായി പ്രതികരിക്കാൻ തുടങ്ങിയതോടെയാണ് പഞ്ചസാരയിൽനിന്ന് സമൂഹം അകലം പാലിക്കാൻ തുടങ്ങിയത്.
കൂടാതെ ശരീരസൗന്ദര്യത്തിനും ആരോഗ്യത്തിനും പഞ്ചസാര ഒഴിവാക്കുന്നത് നല്ലതാണെന്ന് പല സെലിബ്രിറ്റീസും സോഷ്യൽ മീഡിയ വഴിയും അല്ലാതെയും വെളിപ്പെടുത്തിയിട്ടുണ്ട്.. അവരുടെ ശരീര സൗന്ദര്യത്തിനും ചർമ്മത്തിന്റെ തിളക്കത്തിനും യൗവനം നിലനിർത്താനും ഷുഗർ കട്ട് ഡയറ്റ് വളരെയധികം നല്ലതാണെന്നും ഇതിനോടകം പറഞ്ഞുകഴിഞ്ഞു.. സൗന്ദര്യം വർദ്ധിപ്പിക്കാനും ആരോഗ്യം കൂടുവാനും ആരെന്തു പറഞ്ഞു കേട്ടാലും പരീക്ഷിക്കുന്ന ആളുകൾ ഇക്കാലത്ത് ഏറ്റവും അധികം ജീവിതത്തിൽ ശ്രദ്ധിക്കുന്നത് ഭക്ഷണത്തിൽ എങ്ങനെ പഞ്ചസാരയുടെ അളവ് കുറക്കാമെന്നാണ്. പണ്ട് എല്ലാ വീടുകളിലും പഞ്ചസാര ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകം ആയിരുന്നു. എന്നാൽ ഇന്ന്, ആളുകളുടെ മനസ്സ് മാറിയതിൽ വിപണിയിൽ പഞ്ചസാരയുടെ ചെലവ് വളരെയധികം കുറഞ്ഞിരിക്കുകയാണ് എന്ന് പലചരക്ക് വ്യാപാരികൾ പറയുന്നു.




