തിരുവനന്തപുരത്ത് ടെക്സ്റ്റൈൽസ് ഉടമയെ വെട്ടിപ്പരുക്കേൽപ്പിച്ചു; തോർത്ത് വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
തിരുവനന്തപുരം : ആര്യങ്കോട് ടെക്സ്റ്റൈൽസ് ഉടമയെ മൂന്നംഗ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചു. മകയിരം ടെക്സ്റ്റൈൽസ് ഉടമയും വിമുക്തഭടനുമായ സജികുമാറിനാണ് വെട്ടേറ്റത്. തോർത്ത് വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ...