തൊടുപുഴ :- വിനോദ സഞ്ചാരത്തിനായി തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് എത്തിയവർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഇരുപത്തിയഞ്ചോളം പേർക്ക് പരുക്ക്. മാങ്കുളം വിരിപാറയിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് കൊടുംവളവിൽ ബസ് മറിയുകയായിരുന്നു.
പരുക്കേറ്റവരിൽ പതിനഞ്ചോളം പേരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ ബസിന് അടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനായി അടിമാലിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയിട്ടുണ്ട്.




