ന്യൂഡൽഹി :- ഡൽഹി സർവകലാശാലയ്ക്കു കീഴിലെ അഫിലിയേറ്റഡ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിക്കു നേരെ മൂന്ന് യുവാക്കളുടെ ആസിഡ് ആക്രമണം. ഇഷാൻ, ജിതേന്ദർ, അർമാൻ എന്നീ മൂന്നു യുവാക്കളാണ് പെൺകുട്ടിയെ ആക്രമിച്ചത്. കോളജിലേക്കു പോകുന്നതിനിടെയാണ് അക്രമണം ഉണ്ടായത്. നേരത്തെ തന്നെ പ്രതികളിൽ ഒരാളായ ജിതേന്ദർ പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു.
പെൺകുട്ടി വരുന്നത് കണ്ടപ്പോൾ ഇഷാൻ ആസിഡ് കുപ്പി അർമാനു കൈമാറി. വിദ്യാർഥിനിക്കു മേൽ ആസിഡ് ഒഴിച്ചത് അർമാനാണ്. പെൺകുട്ടിയുടെ രണ്ട് കൈകൾക്കും പൊള്ളലേറ്റു. മുഖം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈകൾക്കു പരുക്കേറ്റത്. ആക്രമണം നടത്തിയ ശേഷം പ്രതികൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.




