ഝാർഖണ്ഡ് : ബ്ലഡ്ബാങ്കില്‍ ഗുരുതര വീഴ്ച കാരണം ബ്ലഡ്ബാങ്കില്‍ നിന്നും രക്തം സ്വീകരിച്ച 5 കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. ഝാർഖണ്ഡ് ചൈബാസ സദര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചവര്‍ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്.
വെസ്റ്റ് സിംഗ്ഭുമിൽ ഏഴുവയസ്സുള്ള തലസീമിയ രോഗം ബാധിച്ച കുട്ടിക്ക് എച്ച്ഐവി പോസിറ്റീവായതോടെ കുട്ടിയുടെ കുടുംബം പരാതി നല്‍കി. അതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകമറിഞ്ഞത്. ബ്ലഡ്ബാങ്കില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതായി അന്വേഷണ സംഘം..




