ഇനിമുതൽ സ്പോട്ടിഫൈയിലെ ഇഷ്ടഗാനങ്ങളും ആൽബങ്ങളുമെല്ലാം നമുക്ക് വാട്സ്ആപ്പ്സ്റ്റാറ്റസ് ആക്കാൻ കഴിയും. സ്‌പോട്ടിഫൈയിലുള്ള ആൽബങ്ങൾ, പോഡ്‌കാസ്റ്റുകൾ, പാട്ടുകൾ ഇവയെല്ലാം വാട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് നേരിട്ട് പങ്കിടാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ പ്രഖ്യാപിച്ചു.
ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യുന്നത് പോലെ സ്‌പോട്ടിഫൈയിലെ ഉള്ളടക്കങ്ങളും ഇനി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിൽ പങ്കിടാവുന്നതാണ്. സ്‌പോട്ടിഫൈയിലെ എല്ലാ പാട്ടുകളിലും, ആൽബങ്ങളിലും ‘വാട്‌സ്ആപ്പ് ഷെയർ ബട്ടൺ’ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ഒറ്റ ടാപ്പിലൂടെ ഇഷ്ടപ്പെട്ട ട്രാക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി മാറ്റാൻ നമുക്ക് കഴിയും.
നിലവിൽ ഇൻസ്റ്റയിലും ഫേസ്ബുക്കിലും ഇങ്ങനെ ഇഷ്ടഗാനങ്ങൾ പങ്കിടുന്ന ഫീച്ചർ ഉണ്ട്. ഇതിന് സമാനമായാണ് ഈ പുതിയ വാട്‌സ്ആപ്പ് സവിശേഷത കൊണ്ടുവന്നിരിക്കുന്നത്.
പാട്ടുകൾ,ആൽബങ്ങൾ, പോഡ്‌കാസ്റ്റുകൾ, ഓഡിയോബുക്കുകൾ എന്നിവ 24 മണിക്കൂർ നേരത്തേക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ പങ്കിടാൻ സാധിക്കുമെന്ന് സ്‌പോട്ടിഫൈ ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു.




