കൊച്ചി : 2 ആഴ്ച്ചക്കുള്ളിൽ അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്.
തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ നിർദേശം നൽകണമെന്ന് കോടതി പറഞ്ഞു. 3 ദിവസത്തിനുള്ളിൽ മാതൃകാ പെരുമാറ്റ ചട്ടം തയ്യാറാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിർദേശിച്ചു. അനധികൃതമായ ഫ്ലക്സ് ബോർഡുകളും പോസ്റ്റർ ഒട്ടിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ കുറച്ചുകൂടി ഗൗരവം പുലർത്തണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.




