തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള വോട്ടിംഗ് മിഷീനുകളുടെ വിതരണം ഇന്ന് ആരംഭിക്കും. 75,644 സ്ഥാനാർത്ഥികളാണ് നിലവിൽ മത്സര രംഗത്തുള്ളത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ 11 ദിവസങ്ങൾ മാത്രമാണ് തെരഞ്ഞെടുപ്പിന് ബാക്കി. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ 13 ദിവസവും.
വികസനവും, ക്ഷേമ പ്രവർത്തനങ്ങളും പറഞ്ഞുള്ള പ്രചരണത്തിൽ എൽ.ഡി.എഫ് മുന്നിലാണ്. വിമത സ്ഥാനാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെയും യു.ഡി.എഫിന് സാധിച്ചിട്ടില്ല. ഇത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് യു.ഡ്’എഫിന്‍റെ തന്നെ വിലയിരുത്തൽ. എൻ.ഡി.എ മുന്നണിക്ക് എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ നിർത്താനും കഴിഞ്ഞിട്ടില്ല.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ഇന്ന് മുതൽ ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇവിഎമ്മുകൾ ജില്ലകളിലെ സ്ട്രോങ് റൂമുകളിൽ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ച് തുടങ്ങുന്നതാണ്.




