ഹൈദരാബാദ് : കൃഷിയിടങ്ങളിൽ കണ്ണുകിട്ടാതിരിക്കാൻ സാധാരണ വൈക്കോൽകോലങ്ങൾ വയ്ക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പുതിയ പരീക്ഷണമാണ് ആന്ധ്രപ്രദേശ് നെല്ലൂരിലെ കർഷകൻ ചെഞ്ചുറെഡ്ഡി നടത്തിയിരിക്കുന്നത്. പത്ത് ഏക്കറിൽ വിളഞ്ഞുകിടക്കുന്ന തന്റെ പാടശേഖരത്തിനു കണ്ണുകിട്ടാതിരിക്കാൻ ബോളിവുഡ് നടി സണ്ണിലിയോണിന്റെ ചിത്രമുള്ള ഫ്ലെക്സ് ബോർഡുകൾ പലയിടങ്ങളിലായി അദ്ദേഹം സ്ഥാപിച്ചു.
നടപടി വന്‍ വിജയമായെന്നു ചെഞ്ചു പറയുന്നു. എന്നാൽ, കൗതുകകരമായ കാര്യം ചെഞ്ചുറെഡ്ഡിക്ക് യഥാർത്ഥത്തിൽ സണ്ണി ലിയോൺ ആരാണെന്നതിനെപ്പറ്റി ഒരു ധാരണയുമില്ല.
ആളുകൾ കണ്ണുവയ്ക്കുന്നതു മൂലം കൃഷിനാശം വരാതിരിക്കാനായി ‘ദൃഷ്ടിബൊമ്മലു’ എന്ന പേരിൽ വൈക്കോൽ പാവകൾ കൃഷിയിടങ്ങളിൽ സ്ഥാപിക്കുന്നത് ആന്ധ്രയിൽ പതിവാണ്. ഇത്തവണ പാവകൾ ഉണ്ടാക്കാൻ വൈകിയതിനാല്‍, ചെഞ്ചു ഗ്രാമത്തിലുള്ള ഒരു കംപ്യൂട്ടർ സെന്റര്‍ സന്ദര്‍ശിക്കുകയും ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്ന ഏതെങ്കിലും ചിത്രം ഫ്ലെക്സാക്കി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സെന്റർ നടത്തുന്നവർ സണ്ണി ലിയോണിന്റെ ചിത്രം നൽകുകയായിരുന്നുവെന്ന് ചെഞ്ചു പറഞ്ഞു




